നീലേശ്വരം ചിറപ്പുറത്ത് വാതക ശ്മശാനം തുറന്നു.
നീലേശ്വരം ചിറപ്പുറത്ത് വാതക ശ്മശാനം തുറന്നു. തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. റോട്ടറി ക്ലബ് ജില്ലാ ഗവർണ്ണർ ഡോ: സന്തോഷ് ശ്രീധർ മുഖ്യാതിഥിയായി. ചടങ്ങിൽ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ സാജു പി റിപ്പോർട്ട് അവതരിപ്പിച്ചു. നീലേശ്വരം നഗരസഭ ചിറപ്പുറം വാർഡിൽ പരമ്പരാഗത രീതിയിൽ പ്രവർത്തിച്ചിരുന്ന പൊതുശ്മശാനമാണ് ഉണ്ടായിരുന്നത്. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു പ്രസ്തുത ശ്മശാനം ആധുനിക രീതിയിലുള വാതക ശ്മശാനമാക്കി മാറ്റുക എന്നുള്ളത്. നഗരസഭ പദ്ധതിയിനത്തിൽ വകയിരുത്തിയ 63,35,000/- കൊണ്ട് ക്രമിറ്റോറിയത്തിന്റെ ഷെഡ് , ഇലക്ട്രിഫിക്കേഷൻ, ഇൻറർലോക്ക് , ചുറ്റുമതിൽ സംവിധാനങ്ങളുൾപ്പെടെ ക്രമറ്റോറിയം നിർമ്മാണം നഗരസഭ പൂർത്തികരിച്ചു.ബർണർ ഉൾപ്പെടെ 33 ലക്ഷം രൂപയുടെ അനുബന്ധ സൗകര്യങ്ങൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും നീലേശ്വരം റോട്ടറി ക്ലബ്ബും ചേർന്നാണ് ഏർപ്പെടുത്തിയത്. നഗരസഭാ വിഹിതമായ 63,35,000 രൂപയടക്കം ആകെ 96,35,00,00 രൂപ ചെലവഴിച്ചു കൊണ്ടാണ് ചിറപ്പുറം വാതകശ്മശാനം നാടിന് സമർപ്പിക്കപ്പെടുന്നത്.
ചടങ്ങിൽ നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ.പി.രവീന്ദ്രന്‍, ടി.പി.ലത, വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, .പി.ഭാര്‍ഗ്ഗവി , കൗണ്‍സിലര്‍മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ , കെ.ജയശ്രീ, ഇ.അശ്വതി, ഇ.ഷജീർ, റഫീക് കോട്ടപ്പുറം, വി.അബൂബക്കർ, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ദാമോദരന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ, മുന്‍ കൗണ്‍സിലർ എ.വി.സുരേന്ദ്രന്‍, റോട്ടറി ക്ലബ് പ്രസിഡണ്ട് കെ.എം.രമേശന്‍, പ്രൊജക്ട് ചെയര്‍മാൻ കെ.കെ.നാരായണന്‍, വിനോദ്കുമാർ.എ.കെ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ.മനോജ് കുമാർ നന്ദി പറഞ്ഞു
No comments