Breaking News

പ്രതിരോധ പെൻഷൻ: സ്പർശ് സേവന കേന്ദ്രം കാഞ്ഞങ്ങാട്ട് തുടങ്ങി

പ്രതിരോധ പെൻഷൻ വിതരണത്തിനായി അവതരിപ്പിച്ച വെബ് അധിഷ്ഠിത പെൻഷൻ വിതരണ മൊഡ്യൂൾ ആയ സ്പർശിന്റെ സേവന കേന്ദ്രം കാഞ്ഞങ്ങാട്ട് തുടങ്ങി.
മാവുങ്കാലിലെ ഡി എസ് സി കാന്റീനിനോട് അനുബന്ധിച്ചാണ് സേവനകേന്ദ്രം തുടങ്ങിയത്. കേരളത്തിലെ പതിനൊന്നാമത്തെ എസ് എസ് സിയാണ് കാഞ്ഞങ്ങാട്ട് തുറന്നതെന്ന് ഡിഫൻസ് അക്കൗണ്ട്‌സ് കൺട്രോളർ ഐ ഡി എ (ചെന്നൈ) എസ് ടി ജയശീലൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പന്ത്രണ്ടാമത് സേവനകേന്ദ്രം അടുത്തമാസം കോഴിക്കോട്ട് തുടങ്ങും. അവശേഷിക്കുന്ന മലപ്പുറം, ഇടുക്കി ജില്ലകളിലും സേവനകേന്ദ്രങ്ങൾ തുറക്കാനുള്ള നടപടികൾ പൂരോഗമിക്കുകയാണ്. കാഞ്ഞങ്ങാട്ടെ സെന്റർ കാസർകോട് ജില്ലയിലെ 4000 പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും സേവനം നൽകും.
വാർഷിിക തിരിച്ചറിയൽ, പാൻ- ആധാർ- മൊബൈൽ നമ്പറുകളുടെ അപ്‌ഡേറ്റ്, പ്രൊഫൈൽ അപ്‌ഡേറ്റ്, കുടുംബ പെൻഷൻ ആരംഭിക്കൽ, പ്രതിരോധ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും പരിഹാരം തുടങ്ങിയ സേവനങ്ങൾ ഇവിടെ നിന്ന് ലഭിക്കും.
.................

No comments