Breaking News

നീലേശ്വരം എഫ്സിഐ ഐഎൻടിയുസി തൊഴിലാളി എം രഘുവിന്റെ മരണം: സർവകക്ഷിയോഗം അനുശോചിച്ചു

നീലേശ്വരം എഫ് സി ഐ ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളിയും ഐ എൻ ടി യു സി പ്രവർത്തകനുമായ മൂന്നാംകുറ്റിയിലെ എം. രഘുവിന്റെ വേർപാടിൽ സർവകക്ഷി യോഗം അനുശോചിച്ചു. ശനിയാഴ്ച ഉച്ചയോടെ ലോഡിങ്ങിനെ കുഴഞ്ഞു വീണതിനെ തുടർന്നാണ് രഘു മരിച്ചത്. നീലേശ്വരത്തും മൂന്നാംകുറ്റിയിലും പൊതു ദർശനത്തിന് വച്ച മൃതദേഹം മുൻസിപ്പൽ വാതക ശ്മശാനത്തിലാണ് സംസ്കരിച്ചത്. എഫ്സിഐ ഗോഡൗണിൽ ചേർന്ന യോഗത്തിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും എഫ്സിഐ ലേബേഴ്സ് യൂണിയൻ ഐഎൻടിയുസി പ്രസിഡന്റും ആയ കെ.എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. രഘു അനുസ്മരണവും നടത്തി. നീലേശ്വരം എഫ്സിഐ അസിസ്റ്റന്റ് മാനേജർ ലക്ഷ്മണ നായക്, സിഐടിയു നേതാക്കളായ ശശി വെങ്ങാട്ട്, എം.വി.രതീഷ്, ബിഎംഎസ് നേതാക്കളായ വി.വി.ബാലകൃഷ്ണൻ, അനിൽ പൊതാവൂർ, എഐടിയുസി നേതാക്കളായ പി.വിജയകുമാർ, അജയൻ, എഫ്സിഐ ഇ ചാർജ് സഞ്ജയ്, പത്മനാഭൻ മാങ്കുളം, ബാബു, രതീഷ് മയ്യിച്ച, മഞ്ജുനാഥ് (ഐഎൻടിയുസി), സൂപ്പർവൈസർ ഡെന്നി തോമസ് എന്നിവർ സംസാരിച്ചു. പുഷ്പാർച്ചനയും മൗന പ്രാർത്ഥനയും നടത്തി.

No comments