നീലേശ്വരം കോട്ടപ്പുറത്തെ ശിഹാബ് തങ്ങൾ റിലീഫ് എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു
നീലേശ്വരം കോട്ടപ്പുറത്തെ ശിഹാബ് തങ്ങൾ റിലീഫ് എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും പ്രയാസപ്പെടുന്നവരെയും സഹായിക്കലും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതും സാമൂഹ്യബാധ്യതയാണെന്നും അതാണ് ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർവഹിക്കുന്നതെന്നും എം എൽ എ പറഞ്ഞു. കോട്ടപ്പുറം ബാഫഖി തങ്ങൾ സൗധത്തിൽ ചേർന്ന പരിപാടിയിൽ റിലീഫ് ചെയർമാൻ എൽ ബി നിസാർ അധ്യക്ഷത വഹിച്ചു. മഹല്ല് ഇമാമുമാർക്കുള്ള ധനസഹായം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി സി എ റഹ്മാൻ വിതരണം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഇ എം കുട്ടി ഹാജി, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, ഫുഹാദ് ഹാജി, റഹീം പുഴക്കര, എൻ പി മുഹമ്മദ് കുഞ്ഞി ഹാജി, കെ എം സി സി നേതാക്കളായ സൈനുദ്ധീൻ കടിഞ്ഞിമൂല, ഇ കെ ഷാഫി, കൗൺസിലർ അൻവർ സാദിഖ്, പെരുമ്പ മുഹമ്മദ്, കെ പി ഷാഹി, കുഞ്ഞുട്ടി പടന്ന ,സൈനുദ്ധീൻ അഴിത്തല, സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. ഇ കെ മജീദ് സ്വാഗതവും പി ഇസ്മായിൽ നന്ദിയും പറഞ്ഞു.
No comments