സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗവും ജയചന്ദ്രൻ അനുസ്മരണവും നടത്തി .
സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗവും ജയചന്ദ്രൻ അനുസ്മരണവും നടത്തി .വയോജന വേദി ജില്ലാ ജോയൻ്റ് സെക്രട്ടറി പി. നാരായണൻ അടിയോടി യോഗം ഉൽഘാടനം ചെയ്തു . സുപ്രസിദ്ധ ഗായകൻ ഉമേഷ് നീലേശ്വരം ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണവും ഗാനാർച്ചനയും നടത്തി . തുടർന്ന് പത്മിനി പഞ്ചിക്കിൽ , ശ്യാമള കരിങ്ങാട്ട് , എം . നാരായണൻ നായർ , എൻ. കെ. കമലാക്ഷൻ , എ.വി. ഭാസ്ക്കരൻ , ആർട്ടിസ്റ്റ് എ . കെ. കൃഷ്ണൻ , രവീന്ദ്രൻ കോറോത്ത് എന്നിവർ ജയചന്ദ്രൻ പാടിയ പാട്ടുകൾ ആലപിച്ചു . യൂണിറ്റ് പ്രസിഡണ്ട് നാരായണൻ നായർ അധ്യക്ഷം വഹിച്ചു . സംസ്ഥാന കൗൺസിലർ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ , മുൻസിപ്പൽ കമ്മിറ്റി ചെയർമാൻ പി.വി ഗോപാലകൃഷ്ണൻ നായർ , വനിത ഫോറം ജില്ലാ ട്രഷറർ ഭാരതി ദേവി ആശംസാ പ്രസംഗം നടത്തി . സെക്രട്ടറി പി.യു. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് എ . കെ . കൃഷ്ണൻ നന്ദിയും പറഞ്ഞു .
No comments