നീലേശ്വരം കോട്ടപ്പുറം വെളിച്ചം വായന ഇടം ഒന്നാം വാർഷികാഘോഷം: ജനകീയ പുസ്തക സമാഹരണ മാസാചരണം നടത്തും
നീലേശ്വരം കോട്ടപ്പുറം വെളിച്ചം വായന ഇടം ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനകീയ പുസ്തക സമാഹരണ മാസാചരണം നടത്തും.
2025 മാർച്ച് ഒൻപതിനാണ് വെളിച്ചം വായനാ ഇടത്തിന് ഒരു വയസ് തികയുന്നത്. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ തുടങ്ങിയ ആദ്യ പൊതുവായനശാലയാണ് ഇത്. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഫറീന കോട്ടപ്പുറമാണ് നേതൃത്വം നൽകുന്നത്. നിലവിൽ 602 പുസ്തകങ്ങളാണ് ഇവിടെയുള്ളത്. എത്രയും വേഗം പുസ്തകങ്ങളുടെ എണ്ണം ആയിരത്തിൽ അധികമാക്കി ഒന്നാം വാർഷികം പിന്നിടുമ്പോൾ സുസജ്ജമായ ഒരു ലൈബ്രറിയായി വികസിപ്പിക്കാനാണ് തീരുമാനം.
ഒന്നോ അതിലധികമോ പുസ്തകങ്ങൾ സംഭാവന ചെയ്ത് ഒരു ഗ്രന്ഥശാലയുടെ ഭാഗമാകൂ എന്ന സന്ദേശത്തോടെയാണ് പുസ്തക സമാഹരണ പരിപാടി. സ്വന്തം പേരിലോ പ്രിയപ്പെട്ടവരുടെ പേരിലോ പുസ്തകങ്ങൾ സംഭാവന ചെയ്യാൻ അവസരമുണ്ട്. വിവരമറിയിച്ചാൽ വെളിച്ചം പ്രവർത്തകർ എത്തി പുസ്തകങ്ങൾ ഏറ്റുവാങ്ങും. വായനാ ഇടത്തിൽ നേരിട്ടെത്തി പൊതു ചടങ്ങിൽ കൈമാറാനും സൗകര്യമുണ്ട്. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താൽപര്യമുള്ളവർ
9961417122 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വെളിച്ചം കോ- ഓർഡിനേറ്റർ ഫറീന കോട്ടപ്പുറം അറിയിച്ചു.

No comments