കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് വീടിന് തീപിടിച്ച് വൻ നാശനഷ്ടമുണ്ടായി
കിനാനൂർ കരിന്തളം പഞ്ചായത്തിലെ കോളംകുളത്ത് വീടിന് തീപിടിച്ച് വൻ നാശനഷ്ടമുണ്ടായി.
ചോരേട്ട് ദേവസ്യയുടെ വീടിനാണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. അടുക്കളയിലെ ചിമ്മിനിയിൽ ഉണങ്ങാനിട്ട രണ്ട് ക്വിന്റലോളം റബർ ഷീറ്റുകൾ കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക് വയറിങ് തുടങ്ങിയവ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ ആളപായമില്ല.
No comments