Breaking News

സിപിഐ മടിക്കൈ ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

സിപിഐ മടിക്കൈ ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

നീലേശ്വരം: സിപിഐ മടിക്കൈ ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. ബങ്കളത്ത് നടന്ന പ്രകടനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ബങ്കളം കൂട്ടപ്പുന്നയിൽ നിന്ന് തുടങ്ങിയ പ്രകടനം ബങ്കളത്ത് സമാപിച്ചു. നൂറുകണക്കിന്  പ്രവർത്തകർ അണി നിരന്നു.  തുടർന്ന് നടന്ന പൊതു സമ്മേളനം പി.കെ. കാര്യമ്പു നഗറിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.രാജൻ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ, എം.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ വിജയൻ കുന്നത്ത്,  കരുണാകരൻ കുന്നത്ത്, എ. ദാമോദരൻ, സി.കെ.ബാബുരാജ്, മണ്ഡലം സെക്രട്ടറി എം.ബാലകൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗം കെ. ശാർങാധരൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്, സംഘാടക സമിതി ചെയർമാൻ കെ.വി.രാമചന്ദ്രൻ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി പി.വി.രാഘവൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.വി.ശ്രീലത സ്വാഗതം പറഞ്ഞു. സമ്മേളനം നാളെ സമാപിക്കും.

No comments