Breaking News

അന്താരാഷ്ട്ര വനിതാദിനം: നീലേശ്വരം മർച്ചന്റ്സ് വനിതാവിങ് ആരോഗ്യബോധവൽക്കരണ ക്ലാസും സൗജന്യ തൈറോയ്ഡ് നിർണയ ക്യാമ്പും നടത്തി

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് വനിതാ വിങ് നീലേശ്വരം എൻകെബിഎം ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ  ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ തൈറോയ്ഡ് രോഗനിർണയ ക്യാമ്പും നടത്തി. 
നീലേശ്വരം വ്യാപാരഭവനിൽ നടന്ന പരിപാടി 
കാസർകോട് ജില്ലയിലെ പ്രഥമ വനിതാ സംവിധായിക കുമാരി ആദിത്യ ബേബി ഉദ്ഘാടനം ചെയ്തു. വനിതാവിങ് നീലേശ്വരം യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ ജയലക്ഷ്മി സുനിൽ അധ്യക്ഷത വഹിച്ചു. എൻകെബിഎം ഗവ. ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പ്രശോഭ് കുമാർ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. വനിതാവിങ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രസന്ന ആശംസകൾ നേർന്നു. വനിതാവിങ് നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി ശുഭ പ്രകാശ് സ്വാഗതവും ട്രഷറർ ബിന്ദു കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. നീലേശ്വരത്തും സമീപപ്രദേശങ്ങളിലും നിന്നായി നൂറിൽ അധികം പേർ തൈറോയ്ഡ് നിർണയ ക്യാമ്പിലെ സൗജന്യ സേവനം പ്രയോജനപ്പെടുത്തി.

No comments