Breaking News

സമ്പൂർണ മാലിന്യ മുക്ത പ്രഖ്യാപന വിളംബരമായി നീലേശ്വരത്ത് ശുചിത്വ സന്ദേശ റാലി നടത്തി

മാലിന്യ മുക്ത നവകേരളം സംസ്ഥാനതല പ്രഖ്യാപനത്തിൻ്റെ മുന്നോടിയായി നീലേശ്വരം ട്രഷറി പരിസരത്ത് നിന്നും കോൺവെൻ്റ് ജംഗ്ഷൻ വരെ ശുചിത്വ സന്ദേശ റാലി നടത്തി, കൗൺസിലർമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ , അംഗനവാടി പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബ ശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ റാലിയിൽ അണിനിരന്നു. കോൺവെൻ്റ് ജംഗ്ഷനിൽ വെച്ച് നടന്ന സമാപന ചടങ്ങ് നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചെയർപേഴ്സൺ ടി.വി. ശാന്ത ഉത്ഘാടനം ചെയ്തു, നഗരസഭാ സെക്രട്ടറി മനോജ് കുമാർ .കെ. സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി. പി ലത വി ഗൗരി, കൗൺസിലർമാരായ കെ ജയശ്രീ, വി.വി. ശ്രീജ , എ ബാലകൃഷ്ണൻ കെ നാരായണൻ.പി കുഞ്ഞിരാമൻ കെ മോഹനൻ എം കെ. വിനയരാജ് എം ഭരതൻ , ഹരിത കേരള മിഷൻ ആർ പി പി. വി ദേവരാജൻ , സി ഡി എസ് ചെയർപേഴ്സൺ പി.എം സന്ധ്യ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു , ക്ലീൻ സിറ്റി മാനേജർ എ.കെ പ്രകാശൻ നന്ദി അറിയിച്ചു. അന്താരാഷ്ട്ര സിറോ വേസ്റ്റ് ദിനമായ മാർച്ച്‌ 30ന് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് ബഹു: നഗരസഭ ചെയർപേഴ്സൺ ശ്രീമതി ടിവി ശാന്ത നീലേശ്വരം നഗരസഭയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതാണ്.

No comments