Breaking News

ലഹരി വ്യാപനത്തിനെതിരെ പ്രതിരോധം: നീലേശ്വരം പോലീസ് സ്റ്റേഷൻ മുതൽ കാര്യകോട് വരെ കൂട്ടയോട്ടം നടത്തി

ലഹരി വ്യാപനത്തിനെതിരെ പ്രതിരോധം തീർക്കാൻ നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷനും കാര്യംകോട് റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും വനിതാ വേദിയും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. നീലേശ്വരം എസ് ഐ സി കെ മുരളീധരൻ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. റെഡ് സ്റ്റാർ ക്ലബ്ബ് പ്രസിഡണ്ട് ടി ബാബു അധ്യക്ഷനായി. എസ് ഐ മാരായ കെ വി രതീശൻ എ വി ശ്രീകുമാർ കെ വി പ്രദീപ്, എം. മഹേന്ദ്രൻ,നീലേശ്വരം പ്രസ്സ് ക്ലബ് പ്രസിഡന്റ് സേതു ബങ്കളം, മുൻ സംസ്ഥാന കബഡി താരം രാജീവൻ കൊയാമ്പുറം, പരിപ്പുവട പ്രകാശൻ,ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് കുഞ്ഞു വീട്ടിൽ, ദിലീഷ് പള്ളിക്കൈ, സ്റ്റേഷൻ റൈറ്റർ ടി.വി സജിത് , ക്ലബ്ബ് സെക്രട്ടറി കെ.വി. രജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.നിലേശ്വരം പോലീസ് സ്റ്റേഷൻ മുതൽ കാര്യകോട് വരെ നടത്തിയ കൂട്ടയോട്ടത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.കൂട്ടയോട്ടത്തിന് ശേഷം എസ്.ഐ എ.വി.പ്രദീപൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

No comments