Breaking News

നീലേശ്വരം ജിഎൽപി സ്കൂളിലെ വർണ ക്കൂടാരം ഉദ്ഘാടനം ചെയ്തു

നീലേശ്വരം ജി.എൽ.പി. സ്കൂളിൽ സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യസ വകുപ്പ് സമഗ്രശിക്ഷാ കേരളം ബി.ആർ.സി ഹോസ്ദുർഗ്ഗ് എസ്.എസ്.കെ. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജമാക്കിയ പതിമൂന്ന് പ്രവർത്തന ഇടങ്ങളോട് കൂടിയ പ്രീ സ്കൂൾ "വർണ്ണക്കൂടാരം " നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി അദ്ധ്യക്ഷനായിരുന്നു.
എസ്.എസ് കെ യുടെ പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്.
ഭാഷ,ഗണിതം , ശാസ്ത്രം , കരകൗശലം, സംഗീതം,നിർമ്മാണം, അകം വാതിൽ പുറം വാതിൽ , കളി ഇടം , കുഞ്ഞരങ്, ശലഭ ഉദ്യാനം തുടങ്ങിയ പതിമൂന്ന് ഇടങ്ങൾ കുട്ടികൾക്ക് കണ്ട് 'അറഞ്ഞ് പഠിക്കുന്നതിന് സഹായകരമാകുന്ന രീതിയിലാണ് സ്റ്റാർസ് വർണ്ണകൂടാരം ഒരുക്കിയിരിക്കുന്നത്.
ഹോസ്ദുർഗ് ബി.പി.സി ഡോ: കെ.വി. രാജേഷ് പദ്ധതിവിശദീകരണം നടത്തി ഹോസ്ദുർഗ് എ. ഇ. ഒ മിനിജോസഫ് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന ഫോറം ഏറ്റ് വാങ്ങി. നഗരസഭ വികസന സമിതി അധ്യക്ഷൻമാരായ വി.ഗൗരി, ഷംസുദീൻ അരിഞ്ചിറ, ടി.പി. ലത, വാർഡ് കൗൺസിലർ പി. ബിന്ദു , ഡി.പി.ഒ രഞ്ജിത്ത് കെ.പി, നിഷ. കെ, എ.വി.ഗീത, എം.വി. ദീപു , എ.വി. സജീവൻ, ലേഖ ജയേഷ്, ബി. ഇന്ദിര, വി.സീമ, കെ. അനിത, സ്കൂൾ ലീഡർ ദേവതീർത്ഥ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക പി.നളിനി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.കെ. രതീഷ് നന്ദിയും പറഞ്ഞു

No comments