നീലേശ്വരം കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഇന്നു മുതൽ
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ശ്രീ കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം ഇന്നു തുടങ്ങും.
തന്ത്രി കക്കാട്ട് നാരായണ പട്ടേരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം ആറ് മണിക്ക് ആചാര്യവരണം, സമൂഹ പ്രാർത്ഥന, പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, വാസ്തു രക്ഷോഘ്ന ഹോമാദികൾ, വാസ്തുകലശം, വാസ്തുബലി, പ്രാസാദ - പുരുഷ പൂജ, അത്താഴപൂജ എന്നിവയുണ്ടാകും. നാളെ രാവിലെ ഗണപതിഹോമം, തുടർന്ന് ബിംബശുദ്ധി കലശാഭിഷേകം, നവകം, കുംഭേശകർക്കരി, നിദ്രാകലശം, ശയ്യാപൂജ, ജീവോധ്വാസന, ജീവകലശം ശയ്യയിൽ എഴുന്നള്ളിക്കൽ, ഉച്ചപൂജ, മണ്ഡലപൂജ, വൈകിട്ട് ദുർഗാപൂജ, ധ്യാനാധിവാസം, അധിവാസഹോമം, കലശാധിവാസം, അത്താഴപൂജ, ബ്രഹ്മകലശപൂജ തുടങ്ങിയ താന്ത്രിക ചടങ്ങുകൾ. മാർച്ച് 30 ന് ഞായറാഴ്ച രാവിലെ ഗണപതിഹോമം, അധിവാസം വിടർത്തൽ. രാവിലെ 9.10 മുതൽ 11 മണി വരെ രേവതി നക്ഷത്ര മുഹൂർത്തത്തിൽ പ്രതി പ്രതിഷ്ഠാ ചടങ്ങ്. ബ്രഹ്മകലശാഭിഷേകത്തി നും മഹാപൂജയ്ക്കും ശേഷം നിത്യ നൈമിത്തിക നിശ്ചയം. പ്രസാദ വിതരണത്തോടെ സമാപിക്കും. ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി തറവാട് കാരണവരും പ്രസിഡന്റും ആയ കെ.പി.ശ്രീധരൻ നായർ, സെക്രട്ടറി കെ.പി.രവീന്ദ്രൻ എന്നിവർ അറിയിച്ചു.
No comments