പ്ലാറ്റിനം ജൂബിലി വർഷത്തിൽ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയത്തിന് ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ബാലബോധിനി പുരസ്കാരം
പ്ലാറ്റിനം ജൂബിലി വർഷത്തിൽ പടിഞ്ഞാറ്റംകൊഴുവലിലെ നീലേശ്വരം പൊതുജന വായനശാല ഗ്രന്ഥാലയം പുരസ്കാര നിറവിൽ.
ജില്ലയിൽ മികച്ച സാമൂഹ്യ സേവനം നടത്തുന്ന ഗ്രന്ഥശാലയ്ക്കുള്ള ബാലബോധിനി പുരസ്കാരമാണ് പൊതുജന വായനശാലയ്ക്ക് ലഭിച്ചത്. അതിയാമ്പൂർ ബാലബോധിനി വായനശാല ഗ്രന്ഥാലയത്തിൽ അതിയാമ്പൂരിലെ പി മാണി അമ്മയുടെയും കെ പി കുഞ്ഞമ്പു നായരുടെയും സ്മരണയ്ക്ക് അവരുടെ മക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ പി അപ്പുക്കുട്ടന് ലഭിച്ച പി എൻ പണിക്കർ പുരസ്കാര തുകയും ചേർത്ത് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. 11, 111 രൂപയുടെ കാഷ് അവാർഡും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്കാരം. ഏപ്രിൽ അവസാനവാരം നടക്കുന്ന ബാലബോധിനി വാർഷികാഘോഷ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പുരസ്കാര സമിതി യോഗത്തിൽ ഡോ പി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പി വി കെ പനയാൽ, പി വേണുഗോപാലൻ, വി ഗോപി, എ കെ ആൽബർട്ട്, സി ശശിധരൻ, എൻ ഗീത, അഡ്വ പി അപ്പുക്കുട്ടൻ എന്നിവർ പങ്കെടുത്തു.
.........

No comments