നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് സ്വന്തം കവിത ചൊല്ലി
ബജറ്റ് പ്രസംഗത്തിൻ്റെ മാറ്റ് കൂട്ടാൻ പ്രശസ്ത കവികളുടെ കാവ്യ ശകലങ്ങൾ ചൊല്ലുകയും ഉദ്ധരണികൾ ചേർക്കുകയും ചെയ്യുന്നത് സാധാരണയാണ്. എന്നാൽ നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സ്വന്തം കവിത ചൊല്ലിയാണ് ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. നഗരത്തിൻ്റെ വരാൻ പോകുന്ന വികസനത്തിനായി ഒന്നിച്ചണിചേരാനും മുൻ ഭരണാധികാരികളുടെ ദീർഘവീക്ഷണവും ലഹരിക്കെതിരെ അറിവിനെ ആയുധമാക്കാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള കവിത സമകാലിക പ്രസക്തി കൊണ്ടും ശ്രദ്ധേയമായി. വികസനത്തിൻ്റെ വിത്തുകൾ ഇനിയുമേറെ വിതയ്ക്കാനുണ്ടെന്നും അതിലുമേറെ കൊയ്തെടുക്കാനുമുണ്ടെന്ന ശുഭാപ്തി വിശ്വാസവും കവിതയിലുണ്ട്. പഴമയുടെ പ്രൗഢിയിൽ വിളഞ്ഞിടേണം നാളേക്കുള്ള ചെങ്കതിരുകൾ എന്ന വരിയിൽ വികസനത്തോടൊപ്പം തൻ്റെ രാഷ്ട്രീയവും പ്രഖ്യാപിക്കുന്നുണ്ട് വൈസ് ചെയർമാൻ.
No comments