ചായോത്ത് കല്ല് കയറ്റി വരികയായിരുന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് .
ചായോത്ത് കല്ല് കയറ്റി വരികയായിരുന്ന ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയ്ക്കും മരുമകൾക്കും ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് . ഇതിൽ രണ്ടുപേർക്ക് ഗുരുതരം. ഇന്ന് രാവിലെ ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ യാത്രക്കാരായ എരിക്കുളം നാരയിലെ എൻ ജാനകി (65), ഇവരുടെ മകൻ അനീഷിന്റെ ഭാര്യ മൃദുല ( 28 ) ,ഓട്ടോ ഡ്രൈവർ എരികുളത്ത് ശ്രീനിവാസൻ (42) എന്നിവർക്കാണ് പരിക്കേറ്റത്.ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെറിച്ചു തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിൽ ജാനകിയുടെയും മൃദുലയുടെയും പരിക്ക് സാരമുള്ളതാണ് ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മംഗലാപുരത്തേക്ക് മാറ്റി നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു കെ എൽ 14 എക്സ് 33 94 നമ്പർ കല്ല് കയറ്റി വന്ന ലോറിയും കെ എൽ 14 എച്ച് 84 26 നമ്പർ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സി സി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും മനസ്സിലാവുന്നത്. സ്കൂൾ പരിസരത്ത് സ്പീഡ് ബ്രേക്കർ ഉണ്ടായിട്ടു പോലും അമിത വേഗത്തിലാണ് ലോറിപോയത്.ആ സമയത്ത് വിദ്യാർത്ഥികൾ റോഡ് മുറിച്ച് കടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി എന്ന ആശങ്കയാണ് നാട്ടുകാർക്ക് പങ്കുവെക്കാൻ ഉള്ളത്. പൊതുവേ ഇത്തരത്തിൽ കല്ല് കയറ്റി വരുന്ന ലോറികൾ അമിതവേഗത്തിലാണ് പോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു
No comments