നീലേശ്വരം നഗരസഭയിലെ വായനശാലകൾ ഹരിത വായനശാലകൾ ആകും.
മാലിന്യമുക്ത നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി ഹരിത കേരള മിഷനും സ്റ്റേറ്റ് ലൈബ്രറി കൗൺസിലും സംയുക്തമായി നടപ്പിലാക്കുന്ന ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കേരളത്തിലെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അഫിലിയേറ്റ് ചെയ്ത പത്തായിരത്തോളം വായനശാലകൾ മാർച്ച് 19 നകംഹരിത ഗ്രന്ഥാലയങ്ങൾ ആയി മാറുകയാണ് 'ഇതിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയിലെ വായനശാലകളുടെ ശില്പശാല നീലേശ്വരം സാമൂഹ്യ ക്ഷേമ വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോക്ടർ പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു .ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ കെ രാഘവൻ മാസ്റ്റർ വായനശാല ഹരിതവൽക്കരണത്തെ പറ്റി ക്ലാസെടുത്തു. ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുനിൽ പട്ടേന താലൂക്ക് തല റിപ്പോർട്ടിംഗ് നടത്തി .നീലേശ്വരം മേഖലാസമിതി കൺവീനർ കെ കെ നാരായണ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എവി നാരായണൻ മാസ്റ്റർ സ്വാഗതവും ഗിരിധർ രാഘവൻ നന്ദിയും പറഞ്ഞു ഇതിൻറെ ഭാഗമായി നീലേശ്വരം നഗരസഭയിലെ മുഴുവൻ വായനശാലയിലും ഹരിതചട്ടം പാലിക്കുമെന്നും, വായനശാലയും പരിസരവും ഹരിതാഭമാക്കുന്നതിനും തിരുമാനിച്ചു
No comments