ലഹരിക്കെതിരെ ബോധവൽക്കരണ റാലിയുമായി കോട്ടപ്പുറത്തെ കുട്ടികൾ
വർദ്ധിച്ചുവരുന്ന രാസ ലഹരി ഉപയോഗവും അതിനെ തുടർന്നുണ്ടാകുന്ന ദുരന്തങ്ങളും വാർത്തകളിൽ നിറയുമ്പോൾ ലഹരിക്കെതിരെ ബോധവൽക്കരണ റാലിയുമായി നീലേശ്വരം കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസിലെ കുട്ടികൾ. ഒന്നുമുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പിടിഎ ഭാരവാഹികളും ലഹരി വിരുദ്ധ സന്ദേശങ്ങളുടെ മുദ്രാവാക്യങ്ങളുമായി കോട്ടപ്പുറത്തെ തെരുവുകളിൽ ലഹരി വിരുദ്ധ റാലി നടത്തി.
പിടിഎ പ്രസിഡണ്ട് ഇ.കെ അബ്ദുൽ മജീദ് മദര്‍ പി ടി എ അംഗങ്ങൾ ഹെഡ്മാസ്റ്റർ സതീശൻ ആർ എന്നിവർ നേതൃത്വം നൽകി.
സ്കൂളിൽ ചേർന്ന പ്രത്യേക അസംബ്ലിയിൽ ലഹരി ദുരന്തങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

No comments