നീലേശ്വരം മൂലപ്പള്ളി കൊല്ലൻ കൊട്ടിൽ പുനപ്രതിഷ്ഠ കളിയാട്ട മഹോത്സവം: കലവറ നിറക്കൽ ഘോഷയാത്ര നടന്നു
നീലേശ്വരം മൂലപ്പള്ളി കൊല്ലൻ കൊട്ടിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെപുനപ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് കലവറന്നിറക്കൽ ഘോഷയാത്ര നടന്നു.പുതുക്കൈ സദാശിവക്ഷേത്രത്തിൽ നിന്നുമാണ് കലവറനിറക്കൽ ഘോഷയാത്ര ആരംഭിച്ചത്. തുടർന്ന് അന്നദാനം നടന്നു. ആറുമണിക്ക് കുറ്റിപൂജക്ക് ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം ആഘോഷകമ്മിറ്റി ചെയർമാൻ പി യു രാമകൃഷ്ണന്റെ അധ്യക്ഷതയിൽ എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പോത്താം കണ്ടം ആനന്ദ ഭവനത്തിലെസ്വാമി കൃഷ്ണനന്ദ ഭാരതി അനുഗ്രഹ പ്രഭാഷണവും ഡോ.വത്സൻ പിലിക്കോട് സാംസ്കാരിക പ്രഭാഷണവും നടത്തി. തുടർന്ന് പ്രാദേശിക കലാകാരന്മാരും തറവാട്ട് അംഗങ്ങളും അവതരിപ്പിക്കുന്ന കലാസന്ധ്യയും അരണ്ടേറും. നാളെ രാവിലെ തറവാട്ടുകാരണവർ ചന്ദ്രശേഖരൻ ആചാരിയുടെ മുഖ്യ കാർമികത്തിൽ നടതുറന്ന് അടിയന്തരം. 12 30ന് അന്നദാനം. വൈകിട്ട് ആറുമണിക്ക് ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ കെ പി ജയരാജൻ നായരുടെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും വിജയകുമാർ മുല്ലേരി ആധ്യാത്മിക പ്രഭാഷണം നടത്തും.തുടർന്ന് പാലന്തായി കണ്ണൻ വിൽകലാമേള.17ന് രാത്രി എട്ടുമണി മുതൽ വിവിധ തെയ്യങ്ങളുടെ തോറ്റവും വെള്ളാട്ടവും നടക്കും.
No comments