Breaking News

നെഹ്റു കോളേജ് പരിസരം ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം

പടന്നക്കാട് നെഹ്റു കോളേജ് പരിസരത്ത് ഹൈവേ റോഡ് ക്രോസ് ചെയ്യുന്നതിന് ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുഡിഫ് ചെയർമാൻ അബ്ദുൾ റസാക്ക് തയിലക്കണ്ടി വാർഡ് ലീഗ് സെക്രട്ടറി സി.എച്ച് അബ്ദുറഹ്മാൻ എന്നിവർ എൻ.എച്ച്.എഐ അധികൃതർക്ക് നിവേദനം നൽകി. പടന്നക്കാട് റെയിൽവേ മേൽപാലത്തിന് സമീപത്തായി ഹൈവേ റോഡിന് എക്സിറ്റ് എൻട്രി സൗകര്യം ഏർപ്പെടുത്തുക,പടന്നക്കാട് റെയിൽവേ മേൽപാലത്തിൻ്റെ ഇരുവശത്തുമുള്ള സർവീസ് റോഡ്, ഡ്രൈനേജ് എന്നിവയുടെ പണി പൂർത്തികരിക്കുക, നിലവിലുള്ള ഡ്രൈനേജിലെ അപകടം ഒഴിവാക്കുന്നതിന് ഇടകൾ അടക്കുക, പടന്നക്കാട് ടൗണിനോടനുബന്ധിച്ച് 2x2 ബോക്സ് കൾവർട്ട് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തി.

No comments