പടന്നക്കാട് കാർഷിക കോളേജും വിമുക്തി മിഷനും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പടന്നക്കാട് കാർഷിക കോളേജും വിമുക്തി മിഷനും സംയുക്തമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കാർഷിക കോളേജിൽ നടന്ന ചടങ്ങിന്റെ ഉദ്‌ഘാടനം കോളേജ് ഡീൻ ഡോ. ടി.സജിത റാണി നിർവഹിച്ചു. ജില്ലാ വിമുക്തി മാനേജറും അസി. എക്സൈസ് കമ്മിഷണറും ആയ അൻവർ സാദത്ത് മുഖ്യതിഥിയായി. വിമുക്തി ജില്ലാ കോർഡിനേറ്റർ ഗോവിന്ദൻ. പി. അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എൻ. ജി.രഘുനന്ദൻ സ്വാഗതം പറഞ്ഞു. ചെയ്തു. .കെ പി ശിവജി (അക്കാഡമിക് ഓഫീസർ), ആർ. എൽ. അനൂപ് (എൻഎസ്എസ് പ്രോഗ്രാം ഓഫീസർ), എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ക്ലാസിനു എൻ.എസ്.എസ് സ്റ്റുഡന്റ് കോഡിനേറ്റർ ജോയൽ കുര്യൻ നന്ദി രേഖപ്പെടുത്തി. അമ്മയും,കുഞ്ഞും ഹോസ്പിറ്റൽ, കാഞ്ഞങ്ങാട് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടി.അഭിനന്ദ്, അഡോള സെൻറ് ഹെൽത്ത് കൗൺസിലർ പ്രതീഷ് മോൻ എന്നിവർ "മാരക ലഹരിയോട് നോ പറയാം ജീവിതം ലഹരിയാക്കാം" എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
No comments