വാഹനങ്ങൾ വാങ്ങിക്കുവാൻ സബ്സിഡി നിരക്കിൽ പലിശരഹിത ലോൺ അനുവദിക്കണം: കാസർഗോഡ് ജില്ല ടൂറിസ്റ്റ് ടാക്സി ഡ്രൈവേർസ് യൂണിയൻ (സിഐടിയു ) കൺവെൻഷൻ
ടാക്സി മേഖലയെ സംരംക്ഷിക്കുന്നതിൻ്റെ ഭാഗമായി ടാക്സി മേഖലയിൽ ജോലി ചെയ്യുന്നവർക്കായി സർക്കാർ തലത്തിൽ സബ്സിഡി നിരക്കിൽ വാഹനങ്ങൾ വാങ്ങിക്കുവാൻ പലിശരഹിത വായ്പ അനുവദിക്കണമെന്ന് ജില്ല ടൂറിസ്റ്റ് ടാക്സി ഡ്രൈവേഴ്സ് യൂനിയൻ സി ഐ ടി യു ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ജിപിഎസ് സർക്കാർ ഉദ്ദേശിക്കുന്ന രീതിയിലുള്ള സംരംക്ഷണം നടപ്പിൽ വരുത്തുന്നത് വരെ ഭീമമായ റീചാർജ് വരുന്നത് കൊണ്ട് അതിൻ്റെ നിർബന്ധമായ റീചാർജ്ജ് നിർത്തിവെക്കണമെന്നും, ജില്ലയിൽ വ്യാജ ടാക്സികൾ പെരുകി വരുന്നതിനാൽ അതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരത്ത് നടന്ന
സമ്മേളനം സംസ്ഥാന കോൺഫെഡറേഷൻ സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് കെ.വി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ് കുഞ്ഞി അടുക്കം, സ്റ്റീഫൻ ഡി ഐ മൻ, മോഹനൻ, ഇ.ചന്ദ്രശേഖരൻ, ടി.വി.പ്രമോദ്, സുധീഷ് നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.വി.ജനാർദ്ദനൻ പ്രസിഡണ്ട്), സ്റ്റീഫൻ ഡി ഐമെൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
No comments