മടിക്കൈ മേക്കാട്ട് ജ്ഞാനദർപ്പണം വായനശാല ഗ്രന്ഥാലയം സുവർണജൂബിലി ആഘോഷംസൗജന്യ തൈറോയ്ഡ് രക്തനിർണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി
മടിക്കൈ മേക്കാട്ട് ജ്ഞാനദർപ്പണം വായനശാല ഗ്രന്ഥാലയം സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ തൈറോയ്ഡ് രക്തനിർണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.
നിറവ്- ആഴമേറിയ വായനയുടെ അമ്പതാണ്ടുകൾ എന്ന പേരിലാണ് സുവർണജൂബിലി ആഘോഷം നടത്തുന്നത്. സാമൂഹ്യ- ആരോഗ്യ സുരക്ഷാ ബോധവത്കരണ പരിപാടിയായ ജീവനത്തിന്റെ ആദ്യ പരിപാടിയായി നീലേശ്വരം എൻ കെ ബി എം ഗവ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത ഉദ്ഘാടനം ചെയ്തു. ബങ്കളം പി കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ വി കെ ദീപ, കെ രാമചന്ദ്രൻ ഉണ്യംവെളിച്ചം, ജയൻ ചാളക്കടവ്, വി സുരേഷൻ എന്നിവർ സംസാരിച്ചു. ഡോ വി കെ ദീപ, ഡോ എസ് എൻ ചാന്ദ്‌നി രാജ് എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു. നൂറ്റിയൻപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
No comments