ലഹരിവ്യാപനം തടയൽ കാര്യക്ഷമമാകണംഐ.എൻ.ടി.യു സി .
മാരകമായ മയക്കുമരുന്നും ഇതര ഉൽപ്പന്നങ്ങളും കേരളത്തിൽ സുലഭമായി വ്യാപനം നടത്തുന്ന സാഹചര്യമാണുള്ളതെന്നും അത് തടയാൻ കാര്യക്ഷമമായ പ്രവർത്തനം ഉണ്ടാകുന്നില്ലെന്നും ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻ്റ് പി.ജി. ദേവ് അഭിപ്രായപ്പെട്ടു.
കേരളത്തിലെ കാമ്പസ്സുകളിലും തൊഴിൽ ഇടങ്ങളിലും ലഹരി ഉപയോഗം വ്യാപകമാകുന്നതിനാൽ നിരവധിയായ ആക്രമണങ്ങളും കൊലപാതകങ്ങളും പിടിച്ചുപറിയും സ്ത്രീപീഡനങ്ങളും എല്ലാം നിത്യസംഭവങ്ങളാകുന്നു കേരളത്തിൻ്റെ മുഖചിത്രം പൊതു സമൂഹത്തിൽ അപമാനകരമായിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടി ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മറ്റി നിലേശ്വരത്ത് ഗാന്ധിസ്മൃതി മണ്ഡപത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ ട്രഷറർ എം കെ. മാധവൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ നേതാക്കളായ കെ.എം. ശ്രീധരൻ, മടിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, ടി വി. കുഞ്ഞിരാമൻ. ഇ. ഷജീർ, പി.രാമചന്ദ്രൻ, എൻ.ഗംഗാധരൻ, സെമിറ ഖാദർ, എൻ.സി. രാജു., വി.വി. സുധാകരൻ. വി.കെ. കുഞ്ഞിരാമൻ , കെ. സുരേഷ്കുമാർ ,എം വി. ഭരതൻ, വിജേഷ് കുറ്റിക്കോൽ, ഇ എൻ. പത്മാവതി, കെ. സുകമാരൻ എന്നിവർ സംസാരിച്ചു.
No comments