Breaking News

നീലേശ്വരം കേണമംഗലം കഴകം: സാംസ്കാരിക സായാഹ്നം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു

ജനസന്നിധിയിലും ദൈവ സന്നിധിയിലും ജനങ്ങൾ തന്നെയാണ് പരമാധികാരികളെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
നീലേശ്വരം പളളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. കേരള പൂരക്കളി അക്കാദമി ചെയർമാൻ മുൻ എംഎൽഎ, കെ..കുഞ്ഞിരാമൻ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഖാദർ മാങ്ങാട്, ഡോ. മണികണ്ഠൻ മേലത്ത്, നഗരസഭ കൗൺസിലർ പി.കുഞ്ഞിരാമൻ, അഡ്വ. കെ.കെ.രാജഗോപാൽ, പി.രമേശൻ, 
പി.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

No comments