Breaking News

ക്രഷർ മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10.2 ലക്ഷം രൂപ കവർന്നു.

ക്രഷർ അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10.2 ലക്ഷം രൂപ കവർന്നു.
മാവുങ്കാലിന് സമീപം ഏച്ചിക്കാനത്തെ പ്രിയ മെറ്റൽസ് മാനേജർ രവീന്ദ്രനാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്ന്  വൈകിട്ട്      ക്രഷറിൽ നിന്ന് മെയിൻ റോഡിലേക്ക് നടന്നു വരുന്നതിനിടെയാണ് കാറിലെത്തിയതെന്ന് സംശയിക്കപ്പെടുന്ന രണ്ടംഗ സംഘം തോക്ക് ചൂണ്ടി അടിച്ചു വീഴ്ത്തിയശേഷം കൈവശമുണ്ടായിരുന്ന പണം കവർന്നത്. ഇതര സംസ്ഥാനക്കാരാണോ കൊള്ളയ്ക്ക് പിന്നിലെന്ന് സംശയമുയർന്നിട്ടുണ്ട്. ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments