Breaking News

ജെസിഐ നീലേശ്വരം എലൈറ്റ് സൗജന്യ ആഭരണ നിർമാണ പരിശീലനം നൽകും

ലോകവനിതാ ദിനത്തിന്റെ ഭാഗമായി വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനവുമായി ജെ.സി.ഐ നീലേശ്വരം എലൈറ്റ്.
ഇതിന്റെ ഭാഗമായി ജെ.സി.ഐ.നിലേശ്വരം എലൈറ്റ് ജേസീ ഭവനിൽ മാർച്ച് 9 ഞായറാഴ്ച്ച രാവിലെ 9 മണിമുതൽ സൗജന്യ ആഭരണ നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ഇസ്രാ ലേണിങ് സ്കൂളിലെ ഫാഷൻ ഡിസൈനിങ് ഇൻസ്ട്രക്ടർ സഫ്രീന സത്താർ ആഭരണ നിർമാണ പരീശീലനം നല്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് അവസരം. പരീശിലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ *9847986624 എന്ന നമ്പറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

No comments