സിപിഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം നീലേശ്വരത്ത്: സംഘാടക സമിതിയായി
സി പി ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം മെയ് ഒൻപത് മുതൽ 11 വരെ നീലേശ്വരത്ത് നടക്കും.
സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എ അമ്പൂഞ്ഞി അധ്യക്ഷത വഹിച്ചു. പി ഭാർഗവി, പി വിജയകുമാർ, മുകേഷ് ബാലകൃഷ്ണൻ, സി വി വിജയരാജ്, രമേശൻ കാര്യങ്കോട് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം ഗംഗാധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി വിജയകുമാർ (ചെയ), സി വി വിജയരാജ് (കൺ). 65 പേർ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.
No comments