ആശ വർക്കർമാരുടെ ദേശവ്യാപക പ്രതിഷേധം: നീലേശ്വരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
ആശ വർക്കേഴ്‌സ് ആൻഡ് ഫെസിലിറ്റേറ്റർ ഫെഡറേഷൻ ഓഫ് ഇന്ത്യ ( സി ഐ ടി യു) നടത്തുന്ന ദേശവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ആശ വർക്കേഴ്‌സ് യൂനിയൻ നീലേശ്വരം ഏരിയാ കമ്മിറ്റി നീലേശ്വരം പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26, 000 രൂപ അനുവദിക്കുക, പി എഫ് പെൻഷൻ, ഗ്രാറ്റുവിറ്റി നൽകുക, ഇൻഷുറൻസ് പുനസ്ഥാപിക്കുക, കേന്ദ്രബജറ്റിൽ സംസ്ഥാനത്തിനർഹമായ വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. സി ഐ ടി യു ജില്ലാ സെക്രട്ടറി പി കമലാക്ഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡന്റ് എം ഉഷ അധ്യക്ഷത വഹിച്ചു. സി ഐ ടി യു നീലേശ്വരം ഏരിയാ സെക്രട്ടറി കെ ഉ്ണ്ണി നായർ, ആശ വർക്കേഴ്‌സ് യൂനിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി വി പ്രീത, ബിന്ദു വത്സൻ, ബിന എ നീലേശ്വരം, മല്ലിക മടിക്കൈ, നിഷ കരിന്തളം എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി നിഷ രാജീവൻ സ്വാഗതവും ഏരിയാ ട്രഷറർ പി വി ഗീത നന്ദിയു പറഞ്ഞു.

No comments