നീലേശ്വരം തൈക്കടപ്പുറം മുത്തപ്പൻ ദേവസ്ഥാനത്ത്തിരുവപ്പന മഹോത്സവ ഭാഗമായി ഇഫ്താർ സംഗമം
നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് ശ്രീമുത്തപ്പൻ ദേവസ്ഥാനം തിരുവപ്പന മഹോത്സവത്തോടനുബന്ധിച്ച് ഇഫ്താർ സംഗമം നടത്തി.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുൻ സെക്രട്ടറി എ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ കെ വി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി കെ പി നസീർ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ അൻവർ സാദിഖ്, പി ബിന്ദു, ഇ അശ്വതി, നടുവിൽ പള്ളി കമ്മിറ്റി ഭാരവാഹികൾ, അഴിത്തല ആലിങ്കൽ ഭദ്രകാളി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, പി വി സുകുമാരൻസ കെ വി ഗംഗാധരൻ, നീലേശ്വരം നഗരസഭ മുൻ കൗൺസിലർ കെ സൈനുദ്ദീൻ ഹാജി, ജീവകാരുണ്യ പ്രവർത്തകൻ പ്രമോദ് മാട്ടുമ്മൽ, പി വി സുമാരൻ എന്നിവർ സംസാരിച്ചു.

No comments