Breaking News

നീലേശ്വരത്ത് മൂന്ന് കേന്ദ്രങ്ങളിൽ വൻ ലഹരിവേട്ടപിടികൂടിയത് നിരോധിത പുകയില ഉൽപന്ന ശേഖരം

പോലീസ്, എക്‌സൈസ് വകുപ്പുകൾ സംയുക്തമായി കാഞ്ഞങ്ങാട് ഡി വൈ എസ് പി, ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്ത് വൻ ലഹരിവേട്ട നടത്തി. പുത്തരിയടുക്കം, മൂന്ന് റോഡ്, ചായ്യോത്ത് എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. 
പുത്തരിയടുക്കത്ത് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരമാണ് കണ്ടെത്തിയത്. ഇവിടെയുള്ള പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നാണ് ഇവ പിടിച്ചെടുത്തത്. നീലേശ്വരം എസ് ഐ, അരുൺ മോഹൻ, കെ വി രതീഷ്, പ്രദീപ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്, ഐ, എം മഹേന്ദ്രൻ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രസന്നകുമാർ, വി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.

No comments