Breaking News

നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

നീലേശ്വരം എൻ കെ ബി എം എ യു പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻപി ഭാർഗവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. 
പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള ആശംസ കാർഡ് നിർമ്മാണ വിജയികൾക്കുള്ള സമ്മാനദാനം നഗരസഭ കൗൺസിലർ ഇ . ഷജീർ നിർവഹിച്ചു.
മാനേജർ കെ ഉണ്ണികൃഷ്ണൻ, മദർ പി ടി എ പ്രസിഡണ്ട് ജിൻഷ വൈക്കത്ത്, ഇന്ത്യൻ ഗ്രീൻ കൗൺസിൽ ദേശീയ വൈസ് പ്രസിഡണ്ട് ഡോ. ടി.എം സുരേന്ദ്രനാഥ് ഐജിസി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ദാമോദരൻ മുട്ടത്ത് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക ജ്യോതി ലക്ഷ്മി സ്വാഗതവും എസ് ആർ ജി കൺവീനർ ദീപിക പി.വി നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കുട്ടികളുടെ പഠന പ്രവർത്തനങ്ങളും മികവുകളും അരങ്ങേറി.

No comments