Breaking News

തിമിരി കൊട്ടുമൂലയിൽ ശ്രീകരിപ്പത്ത് തറവാട്ടിലെ കളിയാട്ടം മാർച്ച് 15,16 തീയതികളിൽ നടക്കും.

തിമിരി കൊട്ടുമൂലയിൽ ശ്രീകരിപ്പത്ത് തറവാട്ടിലെ കളിയാട്ടം മാർച്ച് 15,16 തീയതികളിൽ നടക്കും.15 ന് വൈകുന്നേരം 6 മണിക്ക് വിവിധ കലാപരിപാടികൾ ഉണ്ടാകും.രാത്രി 7 മണിക്ക് തിടങ്ങൽ,രാത്രി 8 മണിക്ക് വിവിധ തെയ്യകോലങ്ങളുടെ തോറ്റം പുറപ്പാട് തുടർന്ന് രാത്രി 9 മണിക്ക് ഗുരുദൈവവും, രാത്രി 11 മണിക്ക് കുറത്തിയമ്മയും കെട്ടിയാടും.
മാർച്ച് 16 ന് രാവിലെ 9 മണി മുതൽ കുണ്ടോർച്ചാമുണ്ഡി, രക്ത ചാമുണ്ഡി,അങ്ക കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി എന്നിവയും തുടർന്ന് ഉച്ചക്ക് 12 മണിക്ക് തിരുവിർക്കാട്ടു ഭാഗവതിയുടെ തിരുമുടി ഉയരും. തുടർന്ന് അന്നദാനമുണ്ടായിരിക്കും.
മാർച്ച് 16 ന് രാത്രി കുറത്തിയും, 17 ന് 9 മണിക്ക് കുണ്ടോർ ചാമുണ്ടിയും പ്രാർത്ഥനാ കളിയാട്ടമായി ഉണ്ടാകും

No comments