സി പി ഐ നീലേശ്വരം ലോക്കൽ സമ്മേളനം ആരംഭിച്ചു
സിപിഐ നീലേശ്വരം ലോക്കൽ സമ്മേളനം സ : കല്ലളൻ വൈദ്യർ നഗറിൽ (വിമുക്തഭട ഭവൻ, പാലക്കാട്ട്, നീലേശ്വരം) ആരംഭിച്ചു. സംഘാടക സമിതി ചെയർമാൻ സി രാഘവൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പതാക ഉയർത്തിയതിന് ശേഷം പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സംഘാടക സമിതി കൺവീനർ എം വി ചന്ദ്രൻ സ്വാഗതമാശംസിച്ചു. സി ഗംഗാധരൻ,ഇ പുഷ്പ കുമാരി, രാജേഷ് കുന്നത്ത് എന്നിവരടങ്ങിയ പ്രസീഡിയുവും കെ രമേശൻ, എം വി ചന്ദ്രൻ, സി രാഘവൻ എന്നിവരടങ്ങിയ സ്റ്റിയറിങ്ങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. പി കെ പ്രമീള,പി സജിത്ത് ,കെ വി സുനിൽ കുമാർ എന്നിവരടങ്ങിയതാണ് മിനിട്സ്, പ്രമേയ കമ്മിറ്റികൾ.
No comments