Breaking News

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ കുടുംബശ്രീ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ തുടങ്ങി.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ കുടുംബശ്രീ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ തുടങ്ങി.
വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്ന അടിയന്തര മാനസിക പിന്തുണയും ക്ഷേമവും ആവശ്യമുള്ളവർക്ക് കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി കൗൺസിലർമാരെ ചുമതലപ്പെടുത്തി മാനസിക പിന്തുണ സേവനം ഉറപ്പാക്കുകയാണ് കുടുംബശ്രീ ജില്ലാ മിഷന് കീഴിലുള്ള സ്നേഹിത എക്സ്റ്റൻഷൻ സെൻ്ററിന്റെ പ്രവർത്തനം. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് എംഎൽഎ, ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത മുഖ്യാതിഥിയായി. ഹൊസ്ദുർഗ് സിഐ, പി. അജിത് കുമാർ, സോഷ്യൽ പോലീസിംഗ് ഓഫീസർ രാമകൃഷ്ണൻ ചാലിങ്കൽ, ജനമൈത്രി പോലീസ് പ്രദീപൻ കോതോളി, വാർഡ് മുൻ കൗൺസിലർ എച്ച് ആർ സുകന്യ, കമ്മ്യൂണിറ്റി കൗൺസിലർ കെ വി തങ്കമണി എന്നിവർ സംസാരിച്ചു. സംസാരിച്ചു.പരിപാടിയിൽ സ്നേഹിത സ്റ്റാഫ് കൗൺസിലർമാർ കുടുംബശ്രീ പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥർ സിഡിഎസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൺമാരായ കെ സുജിനി സ്വാഗതവും സൂര്യ ജാനകി നന്ദിയും പറഞ്ഞു. നഷ്ടപ്പെട്ടുപോയ വിലയേറിയ ഡോക്യുമെന്റുകൾ പണം അടക്കം തിരികെ ഏൽപ്പിച്ച മധുരംപാടി സ്വദേശിനി ധന്യയെ പരിപാടിയിൽ ആദരിച്ചു. ബുധൻ വെള്ളി ദിവസങ്ങളിലാണ് കൗൺസിലിംഗ് കേന്ദ്രം പ്രവർത്തിക്കുക.

No comments