മാലിന്യമുക്തം നവകേരളം: നീലേശ്വരം കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെർമിനലിൽ സെൽഫി പോയിന്റ് തുടങ്ങി.
മാലിന്യമുക്തം നവകേരളം സ്വച്ഛ് സർവേക്ഷൻ ക്യാംപയിനിന്റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം ഹൗസ്‌ബോട്ട് ടെർമിനലിൽ സെൽഫി പോയിന്റ് തുടങ്ങി.
നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ ടി പി ലത അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ വി ഗൗരി, വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, കൗൺസിലർമാരായ എം കെ വിനയരാജ്, കെ മോഹനൻ, നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ, ക്ലീൻസിറ്റി മാനേജർ എ കെ പ്രകാശൻ എന്നിവർ സംസാരിച്ചു. നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, വൈ പി മഞ്ജിമ, ഹരിതകർമസേന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
No comments