Breaking News

റംസാനിലെ ആദ്യ നിസ്ക‌ാരം കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ റിട്ട.എസ്.ഐ കുഴഞ്ഞു വീണു മരിച്ചു.

റംസാനിലെ ആദ്യ തറാവീഹ് നിസ്ക‌ാരം കഴിഞ്ഞ് പള്ളിയിൽ നിന്നു വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിൽ റിട്ട.എസ്.ഐ കുഴഞ്ഞു വീണു മരിച്ചു. റിട്ട. എസ്.ഐയായ പടന്നക്കാട് അനന്തപ്പള്ള സിയാറത്തുംകരയിലെ പി. അബൂബക്കർ (60) ആണ് മരിച്ചത്.ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. ബന്ധുക്കൾക്കും അയൽവാസികൾക്കും ഒപ്പം നടന്നു പോകുന്നതിനിടയിൽ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. വിവിധ സ്റ്റേഷനുകളിൽ സേവനം ചെയ്ത്‌ എസ്.ഐ റാങ്കിലാണ് വിരമിച്ചത്. ഭാര്യ: സാറ. മക്കൾ: നൗഫൽ. ഫിറോസ്, സിറാജ്.

No comments