Breaking News

കോളംകുളം റെഡ്‌സ്റ്റാർ ക്ലബിന്റെ നേതൃത്വത്തിൽ ആദ്യകാല പ്രവർത്തകരുടെയും നാടകപ്രവർത്തകരുടെയും കുടുംബസംഗമം ഇന്ന്👇

കോളംകുളം റെഡ്‌സ്റ്റാർ ക്ലബിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യകാല പ്രവർത്തകരുടെയും നാടകപ്രവർത്തകരുടെയും കുടുംബസംഗമം ചേരും.
ക്ലബിന്റെ നാൽപതാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് സംഗമം. ക്ലബ് അങ്കണത്തിൽ വൈകുന്നേരം നാല് മണിക്ക് ചേരുന്ന സംഗമം എഴുത്തുകാരനും നാടക- സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായ എം കെ ഗോപകുമാർ നെല്ലിയടുക്കം ഉദ്ഘാടനം ചെയ്യും. നാളിതുവരെയായി ക്ലബ് പ്രവർത്തകർ കലാകായിക മികവിന്റെ പേരിൽ നേടിയെടുത്ത വിജയകിരീടങ്ങളുടെ വഴികളും അഭിനയിച്ചു തീർത്ത നാടകങ്ങളുടെ അരങ്ങിലെയും അണിയറയിലെയും അനുഭവകഥകളുമെല്ലാം സംഗമത്തിൽ ചർച്ചയാകും.

No comments