Breaking News

ആചാരപ്പെരുമയിൽ കലശപാത്രം എഴുന്നള്ളിച്ചു.

ആചാരപ്പെരുമയിൽ കലശപാത്രം എഴുന്നള്ളിച്ചു.ഉച്ചയ്ക്ക് മന്ദംപുറത്ത് കാവിലെ വലിയപൂജയ്ക്ക് ശേഷം വടക്കെകളരിയിൽ നിന്നും കളരിയിലെ വാല്യക്കാരും, പറമ്പത്ത് ഭഗവതി ക്ഷേത്രം,പള്ളിക്കര ശ്രീ പാലാരെകീഴിൽ ക്ഷേത്രം, പുതുക്കൈ എടയങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലെ വാല്യക്കാരും കേണമംഗലം കഴകത്തിലെ വാല്യക്കാരും കലശപാത്രം വാദ്യമേളങ്ങുടെ അകമ്പടിയോടെ എഴുന്നള്ളിച്ച് പാലാരെകീഴിൽ പ്രത്യേകം സജ്ജമാക്കിയ കലശപ്പുരയിൽ എത്തിച്ചു.
ഇനി കേണമംഗലത്ത് ഭഗവതിയുടെ തിരുമുടി ഉയരുന്ന ദിവസം വരെ കലശം അവകാശികളായ ചാത്തമത്ത് നെടുങ്കൈ തറവാട്ടിലെ അംഗങ്ങൾ പാലാരെ കീഴിലെ കലശപ്പുരയിൽ വ്രതശുദ്ധിയോടെ നോറ്റിരിക്കും.9 ന് രാവിലെ കലശപാത്രം അലങ്കരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുകയും കേണമംഗലത്ത് ഭഗവതിക്കൊപ്പം ക്ഷേത്രം വലംവെക്കുകയും ചെയ്യും.

No comments