കോട്ടപ്പുറം ശാഖ ഐഎൻഎൽ റംസാൻ റിലീഫും ഇഫ്താർ സൗഹൃദ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
നീലേശ്വരം കോട്ടപ്പുറം ശാഖ ഐ എൻ എൽ / മില്ലത്ത് സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫും ഇഫ്താർ സൗഹൃദ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ സംഘടിപ്പിച്ച പരിപാടി ഐ എൻ എൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജി ഉൽഘാടനം ചെയ്തു. മമ്മു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ലഹരി വിരുദ്ധ പ്രഭാഷണവും പ്രതിജ്ഞയും നടത്തി. ഐ എൻ എൽ കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഇബ്രാഹിം, നാഷണൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിദ്ധീഖ് ചെങ്കള, നീലേശ്വരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷാരായ വി ഗൗരി, പി ഭാർഗവി, ടി പി ലത, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, നീലേശ്വരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം, ഇടയില്ലം രാധാകൃഷ്ണൻ നായർ, കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എ രാജു, കോട്ടപ്പുറം ജമാഅത് പ്രസിഡണ്ട് കെ പി കമാൽ, ആനച്ചാൽ ഖിള്ർ ജുമാ മസ്ജിദ് ഖത്തീബ് അഹമ്മദ് സയീദ് ഫാളിലി, നീലേശ്വരം പോലീസ് ഇൻസ്‌പെക്ടർ പ്രദീപ് കെ.വി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ മാമുനി വിജയൻ, സതീഷ് കുമാർ, കെ നസീർ, പി വിജയകുമാർ, പെരുമ്പ മുഹമ്മദ്, ഇ കെ അബ്ദുൽ മജീദ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, ഐ എൻ എൽ നേതാക്കളായ വി കെ ഹനീഫ ഹാജി, റസാഖ് പുഴക്കര, എ സി ഷാഹുൽ ഹമീദ്, ഹാഷിം പടന്ന, കാദർ മാസ്റ്റർ, കോട്ടയിൽ റഹൂഫ്, ടി പി മുഹമ്മദ് കുഞ്ഞി, എന്നിവർ സംസാരിച്ചു. ഷംസുദ്ദീൻ അറിഞ്ചിറ സ്വാഗതവും ഷരീഫ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.
No comments