Breaking News

നീലേശ്വരം കാട്ടിപ്പൊയിലിലെ നെല്ലിയടുക്കം എ യു പി സ്ക്കൂൾ 72-ാം വാർഷികാഘോഷം 28ന് നടക്കും.

നീലേശ്വരം കാട്ടിപ്പൊയിലിലെ നെല്ലിയടുക്കം എ യു പി സ്ക്കൂൾ 72-ാം വാർഷികാഘോഷം 28ന് നടക്കും. രാവിലെ 10 മണിക്ക് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം കെ യശോദ ഉദ്ഘാടനം ചെയ്യും. എസ് എം സി ചെയർമാൻ ബാബു ജോസ് അദ്ധ്യക്ഷനാകും. സ്റ്റാഫ് സെക്രട്ടറി സതീദേവി സ്വാഗതം പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും 4 മണിക്ക് ഷിറ്റോകൈ കരാട്ടെ ഡോ ഇൻ്റർനാഷണൽ പരിശീലകൻ എം ദാമോധരൻ മാസ്റ്ററുടെ നേതൃത്വത്തിൽ കാട്ടിപ്പൊയിൽ ഡോജോയുടെ കരാട്ടെ പ്രദർശനവും കാട്ടിപ്പൊയിൽ ഗവ. ആയുർവ്വേദ ഡിസ്പെൻസറിയിലെ യോഗാ പരിശീലകരുടെ യോഗാ ഡെമോയും നടക്കും. 4.30 ന് നടക്കുന്ന സമാപന സമ്മേളനം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാർ ഉദ്ഘാടനം ചെയ്യും. പി ടി എ പ്രസിഡൻ്റ് കെ വിദ്യാധരൻ അധ്യക്ഷത വഹിക്കും. ചിറ്റാരിക്കാൽ ഉപജില്ലാ ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ഷൈജു മാസ്റ്റർ മുഖ്യാതിഥിയാകും. മാനേജ്മെൻ്റ് പ്രതിനിധി സി കൃഷ്ണൻ, മദർ പിടിഎ പ്രസിഡന്റ് രമ്യ പി , പിടിഎ വൈസ് പ്രസിഡന്റ് വി സുഗതൻ, എസ്എംസി വൈസ് ചെയർപേഴ്സൺ പ്രീതി, മദർ പിടിഎ വൈസ് പ്രസിഡൻ്റ് രമ്യ എന്നിവർ പ്രസംഗിക്കും. പ്രധാനധ്യാപിക രാജേശ്വരി ദേവദാസ് സ്വാഗതവും എസ് ആർ ജി കൺവീനർ പി സ്നേഹലത നന്ദിയും പറയും. സമാപന സമ്മേളനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടക്കും.

No comments