കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ കൊമേഴ്സ് ദേശീയ സെമിനാർ തുടങ്ങി.
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിൽ കൊമേഴ്സ് ദേശീയ സെമിനാർ തുടങ്ങി. കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെൻ്റ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ്സ് സ്റ്റഡീസിൽ ഇൻ്റർവെൻഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇൻ കൊമേഴ്സ് ആൻഡ് ബിസിനസ് എന്ന വിഷയത്തിലാണ് സെമിനാർ. കണ്ണുർ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ എ അശോകൻ ഉദ്ഘാടനം ചെയ്തു . പ്രൊഫസർ ഡോ.സജി ടി ജി, (ഡീൻ, സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസ്,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള) മുഖ്യ പ്രഭാക്ഷണം നടത്തി. കോഴ്സ് ഡയറക്ടർ അനി വടക്കേപുരയിൽ അധ്യക്ഷത വഹിച്ചു. അഞ്ജന നാരായണൻ സ്വാഗതം പറഞ്ഞു. ഡോ മിനിമോൾ എം സി, പ്രൊഫ ഡോ റീജ വി, ഡോ പ്രീതി കെ, രേഷ്‌ണ രത്നാകരൻ, ജിബിൻ ജോസ് എന്നിവർ സംസാരിച്ചു
No comments