Breaking News

നീലേശ്വരം മർച്ചൻസ് അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. നീലേശ്വരം പോലിസ് ഇൻസ്പെക്ടർ നിബിൻ ജോയ് ഉദ്ഘാടനം ചെയ്തു. മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് കെ വി സുരേഷ് കുമാർ അധ്യക്ഷനായി. നീലേശ്വരം നഗരസഭാ സെക്രട്ടറി മനോജ് കുമാർ , നീലേശ്വരം പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം, ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ് പള്ളിക്കൈ, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മഹേന്ദ്രൻ , വ്യാപാരി വ്യവസായി ഏകോപനസമിതി തൈക്കടപ്പുറം യൂണിറ്റ് പ്രസിഡന്റ് കെ പ്രകാശൻ., ജനറൽ സെക്രട്ടറി എ വിനോദ് കുമാർ ,ട്രഷറർ എം.മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.

No comments