സ്‌നേഹസ്പർശം പദ്ധതിയുടെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം നർക്കിലക്കാട്ട് നടന്നു
തിരുവനന്തപുരം ആസ്ഥാനമായ മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻചാണ്ടി സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സ്‌നേഹസ്പർസം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
നർക്കിലക്കാട് കോട്ടമല എം ജി എം യു പി സ്‌കൂളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പദ്ധതികൾ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം എൽ എ മുഖ്യസന്ദേശം നൽകി. മന്ന ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡോ മറിയ ഉമ്മൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, വെസ്റ്റ് എളേരി പഞ്ചായത്ത് അംഗം സി പി സുരേഷ്, ജി എം സ്‌കറിയ തമ്പാൻ, ഡി സി സി മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, സാജിദ് മൗവ്വൽ, നർക്കിലക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ ഷാജൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. മന്ന ചാരിറ്റബിൾ ട്രസ്റ്റ്, ആസ്റ്റർ മിംസ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ കോട്ടമല എം ജി എം സ്‌കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 2012 ൽ ഉമ്മൻചാണ്ടിയാണ് മന്ന ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയത്.
No comments