വിദ്വാൻ പി കേളുനായർ സ്മൃതിദിനം ഏപ്രിൽ 18 ന് നീലേശ്വരത്ത് : സംഘാടക സമിതിയായി
വിദ്വാൻ പി കേളുനായർ സ്മാരക ട്രസ്റ്റ് ഏപ്രിൽ 18 ന് നീലേശ്വരത്ത് നടത്തുന്ന വിദ്വാൻ പി കേളു നായർ സ്മൃതിദിനാചരണ പരിപാടിക്ക് സംഘാടക സമിതിയായി.നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്‌കൂളിൽ നട്‌ന സംഘാടക സമിതി രൂപവത്കരണ യോഗം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കുഞ്ഞിക്കണ്ണൻ കക്കാണത്ത് അധ്യക്ഷത വഹിച്ചു. പി യു ഉണ്ണിക്കൃഷ്ണൻ നായർ, വിനോദ് കുമാർ അരമന, വി ശശി, ഡോ കെ വി സജീവൻ, സി പി ശുഭ, മധുസൂദനൻ, തങ്കമണി, കെ പ്രസേനൻ, പി വി ജയരാജ്, ഡോ പി രാജൻ തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി എസ് ഗോവിന്ദ് രാജ് വെള്ളിക്കോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രതീഷ് ഓളിയക്കാൽ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: കുഞ്ഞിക്കണ്ണൻ കക്കാണത്ത് (ചെയ), പി യു ഉണ്ണിക്കൃഷ്ണൻ നായർ, ഡോ കെ വി സജീവൻ, എം മധൂസുദനൻ, വിനോദ്കുമാർ അരമന (വൈസ് ചെയ), എസ് ഗോവിന്ദ് രാജ് (കൺ), സി പി ശുഭ, പ്രതീഷ് ഓളിയക്കാൽ (ജോ.കൺ).
No comments