മടിക്കൈ ആലമ്പാടി മൂലക്കോത്ത് തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു .
മടിക്കൈ ആലമ്പാടി മൂലക്കോത്ത് തറവാട് പുന:പ്രതിഷ്‌ഠാകലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു . ആചാര്യ വരവേൽപ് നടന്നു.6ന് രാത്രി സാംസ്‌കാരവർക്കിങ്ങ് ചെയർമാൻ വി.കെ ഭാസ്കരൻ സ്വാഗതം പറയും. ചെയർമാൻ കെവി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും
മി.കെ മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്യും. ഉത്തരമലബാർ തീയ സമുദായ ക്ഷേത്രസംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ സുവനീർ പ്രകാശനം ചെയ്യും. വിവിധ . മേഖലകളിൽ മികവ് നേടിയ തറവാട് അംഗങ്ങളുട മക്കളെ മടിക്കൈ ഗ്രാമപഞായത്ത് മുൻ പ്രസിഡന്റ് സി.പ്രഭാകരൻ അനുമോദിക്കും.
ജനറൽ കൺവീനർ കുഞ്ഞിരാമൻ ചെരിച്ചിൽ നന്ദി പറയും രാത്രി തിരുവാതിര, കൈകൊട്ടിക്കളി. 7 ന് രാവിലെ മുതൽ വിവിധ പൂജകൾ. 11 ന് പ്രതിഷ്‌ഠാ ചടങ്ങ് നടക്കും. ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട്
തെയ്യം കൂടൽ, അഞ്ചണങ്ങഭൂതം, ചെറിയ0 ഭഗവതി, ഭൈരവർ എന്നീ തെയ്യങ്ങളുടെ പുറപ്പാട്. എട്ടിന് പുലർച്ചെ മുതൽ പൊട്ടൻ തെയ്യം, ചാമുണ്ഡി, വിഷ്ണുമൂർത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, ഗുളികൻ പുറപ്പാട്, തുടന്ന് അന്നദാനം. രണ്ടിന് കാലിച്ചാൻ തെയ്യം പുറപ്പാട്.

No comments