നീലേശ്വരം സർവോദയ വനിതാ സമാജത്തിന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം നാളെ
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സർവോദയ വനിതാ സമാജത്തിന്റെ അന്താരാഷ്ട്ര വനിതാ ദിനാചരണം നാളെ.
ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം പൊതുജന വായനശാലയിൽ ചേരുന്ന ദിനാചരണ പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണവുമുണ്ടാകും. പടന്നക്കാട് നെഹ്റു കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.കെ. മംഗള ഉദ്ഘാടനവും വിഷയാവതരണവും നിർവഹിക്കും. സർവോദയ വനിതാ സമാജം പ്രസിഡന്റ് എം പങ്കജാക്ഷി അധ്യക്ഷയാകും. നീലേശ്വരം നഗരസഭ കൗൺസിലർ ബിന്ദു പി നായർ, അഡ്വ. ശ്രീജ ജയമോഹൻ എന്നിവർ സംബന്‌ധിക്കും. വനിതാ സമാജം സെക്രട്ടറി ഇന്ദിര രമേശൻ നായർ സ്വാഗതവും ട്രഷറർ കെ എം അനിത നന്ദിയും പറയും.
No comments