Breaking News

നീലേശ്വരം കാനറാ ബാങ്ക് ജീവനക്കാരി വി കെ സുമതി സർവീസിൽ നിന്ന് വിരമിച്ചു.

നീലേശ്വരം കാനറാ ബാങ്ക് ജീവനക്കാരി വി കെ സുമതി സർവീസിൽ നിന്ന് വിരമിച്ചു.1996 ൽ നീലേശ്വരം കാനറാ ബാങ്കിൽ ജോലിയിൽ പ്രവേശിച്ച ഇവർ മുന്ന് പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് വിരമിച്ചത്. ബാങ്കിലെത്തുന്ന ഓരോരുത്തർക്കും സൗമ്യമായ സമീപനത്തിലൂടെ സേവനം നൽകിയിരുന്ന ഇവർ ഇടപാടുകാർക്കും സഹപ്രവർത്തകർക്കും ഒരു പോലെ പ്രിയങ്കരിയായിരുന്നു. പരേതനായ എ വി നടരാജനാണ് ഭർത്താവ്. മക്കൾ: എ വി സൗരവ് രാജ്, എ വി യദുരാജ്. നീലേശ്വരം കാനറാ ബാങ്കിലെ സഹപ്രവർത്തകർ ഇവർക്ക് യാത്രയയപ്പ് ഒരുക്കി.

No comments