Breaking News

നീലേശ്വരം ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടം: സാംസ്കാരിക സദസൊരുക്കി

വടക്കേ മലബാറിലെ കളിയാട്ടങ്ങളും ഉത്സവങ്ങളും മാനവ സൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതാണെന്ന് കാസർകോട് എം.പി. കെ രാജ്മോഹൻ ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.അതുകൊണ്ടുതന്നെ ഇവിടുത്തെ ആഘോഷങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ അധ്യക്ഷനായി. കണ്ണൂർ അഡീഷണൽ എസ്പി കെ വി വേണുഗോപാൽ സാംസ്കാരിക പ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് യാ ദവസഭ പ്രസിഡൻ്റ് നന്ദകുമാർ,നീലേശ്വരം പ്രസ് ഫോറം പ്രസിഡണ്ട് സേതു ബങ്കളം, എന്നിവർ സംസാരിച്ചു. സി.എച്ച്. മനോജ് സ്വാഗതവും പി.വി സുജിത്ത് നന്ദിയും പറഞ്ഞു.

No comments