Breaking News

കളക്ടേഴ്സ് @ സ്കൂൾ: കിനാനൂർ കരിന്തളം പഞ്ചായത്ത് തല ഉദ്ഘാടനം ചായ്യോത്ത് സ്കൂളിൽ നടന്നു

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകളിലെ വിതരണം ചെയ്യുന്ന കളക്ടേഴ്സ്@ സ്കൂളിന്റെ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം ചായ്യോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി ധന്യ, സ്കൂൾ പിടിഎ പ്രസിഡണ്ട് സി ബിജു, വി ഇ ഒ മാരായ സുരേഷ്, വിഷ്ണുപ്രസാദ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സന്തോഷ്‌ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ദിപേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു..

No comments